stand

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാർക്കും, വാഹനങ്ങൾക്കും അപകടക്കെണിയൊരുക്കി ഇരുമ്പ് കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്നു. നിർമ്മാണത്തിലെ അപാകത മൂലം സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് തകർന്നതോടെയാണ് കമ്പി തെളിഞ്ഞത്. നാഗമ്പടം ഭാഗത്തേയ്‌ക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന ബസ് ബേയിലാണ് കമ്പി തള്ളി നിൽക്കുന്നത്. കാൽനടയാത്രക്കാർ കമ്പിയിൽ തട്ടി വീഴുന്നതും സ്ത്രീ യാത്രക്കാരുടെ സാരിയും ചുരിദാറും കമ്പി ഉടക്കി കീറുന്നതും നിത്യസംഭവമാണ്. സ്വകാര്യ ബസുകളുടെ ടയർ കമ്പിയിൽ ഉടക്കി പഞ്ചറാകുന്നതായെന്നും ആക്ഷേപമുണ്ട്. ഒരു വർഷം മുൻപാണ് തിരുനക്കര സ്റ്റാൻഡിനുള്ളിൽ ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് പാകിയത്.