kudumbhasagamam

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 221-ാം നമ്പർ അടിയം ശാഖയുടെ കീഴിലുള്ള ഡോ.പല്പു സ്മാരക കുടുംബ യൂണീറ്റിന്റെ 16-ാമത് വാർഷികവും കുടുംബസംഗമവും രഘുവരൻ വഞ്ചിപ്പുരയ്ക്കലിന്റെ വസതിയിൽ നടന്നു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജമിനി തങ്കപ്പൻ കോട്ടയം മുഖ്യ പ്രാഭാഷണം നടത്തി.ശാഖാ സെക്രട്ടറി വിജയൻപാറയിൽ യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം വിഷ്ണു ആച്ചേരിൽ , യൂണിയൻ സൈബർസേന കൺവീനർ അജിത് കുമാർ കോലേഴ്ത്ത്, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് മഞ്ജു സജി, യൂണിയൻ കൗൺസിലർ അജീഷ് കാലായിൽ, കുഞ്ഞുമോൻ കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റ് ചെയർമാൻ വി.കെ.രഘുവരൻ സ്വാഗതവും കൺവീനർ പി.എൻ അനിൽ കുമാർ നന്ദിയും പറഞ്ഞു. എൽ.എൽ.ബി ബിരുദം നേടിയ യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബുവിനെയും ,ദാമ്പത്യ ജീവിതത്തിൽ 50 വർഷം പിന്നിട്ട കുടുംബ യൂണിറ്റ് അംഗങ്ങളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.