വൈക്കം : വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിക്കും വരവേല്പ് നൽകാൻ തെക്കേനടയിൽ നിർമ്മിക്കുന്ന അഷ്ടമി വിളക്ക് വയ്പ് പന്തലിന്റെ കാൽനാട്ടുകർമ്മം ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തി മുരളീധരൻ നമ്പൂതിരി നിർവഹിച്ചു. തെക്കേനട കെ.എസ്.ഇ.ബി ഓഫീസിനു സമീപത്താണ് വർണദീപാലങ്കാരങ്ങളോടെ മൂന്നുനില പൂപ്പന്തൽ നിർമ്മിക്കുന്നത്. പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി പി.എൻ ശ്രീധരപ്പണിക്കർ, രക്ഷാധികാരികളായ എം.ടി അനിൽകുമാർ, ബി.ശശിധരൻ, അഡ്വ. എ.സനീഷ്‌കുമാർ, ട്രഷറർ റൂബി പൂക്കാട്ടുമഠം, മുൻ കൗൺസിലർ ബി. ചന്ദ്രശേഖരൻ, പി. എൻ.രാധാകൃഷ്ണൻ, രഘുനാഥ്, വിജയൻ ശ്രീവൽസം, സന്തോഷ് ചക്കനാടൻ, ലക്ഷ്മണയ്യർ, എ. ഡി. അബുജാക്ഷൻ, ശാന്ത, വേണു, കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.