വൈക്കം: ലോക്‌ താന്ത്രിക് ജനതാദൾ വൈക്കം നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം ആർ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി യുവജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ, മഹിളാജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷീബാ മോഹൻദാസ്, വി. സുരേന്ദ്രൻ, നവാസ് ആലിങ്കൽ, കൃഷ്ണകുമാർ, സജിമോൻ തുടങ്ങിയവർ സംസാരിച്ചു.