കോട്ടയം: മഴ ശക്തിയാർജ്ജിച്ചതോടെ നാഗമ്പടം പുതിയ പാലം ടാറിംഗ് അനിശ്ചിതത്വത്തിലായി. ഇന്നലെയാണ് റെയിൽവേ അധികൃതർ ടാറിംഗ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇന്ന് മഴ പെയ്തില്ലെങ്കിൽ നാളെയോ, 23 നോ ടാറിംഗ് നടത്താനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. അതേസമയം പാലത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാകുകയാണ്. മതിയായ വീതിയില്ലാത്തതിനാൽ മേൽപ്പാലത്തിൽ നിന്നു നാഗമ്പടം പാലത്തിലേയ്‌ക്ക് പ്രവേശിപ്പിക്കുന്ന ഭാഗത്താണ് കുരുക്ക് രൂക്ഷം. ഇവിടെ ബസ് ബേയ്‌ക്കായി സ്ഥലമുണ്ടെങ്കിലും സ്വകാര്യ ബസുകൾ പുറത്തേയ്‌ക്കിറക്കിയാണ് നിറുത്തുന്നത്.