പൊൻകുന്നം: പുതിയകാവ് ക്ഷേത്രത്തിന് മുൻപിലുള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. കൊപ്രാക്കളം കൃഷ്ണപ്രിയയിൽ കെ.എസ്.ജയകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള കെ.എൽ.05 പി 8672 നമ്പരിലുള്ള ടി.വി.എസ്.വിക്ടർ ബൈക്കാണ് മോഷണം പോയത്. പൊൻകുന്നത്ത് ജയകൃഷ്ണന്റെ കടയിലെ ജീവനക്കാരൻ ഇന്നലെ രാവിലെ ആൽത്തറക്കു സമീപം വെച്ചിരുന്ന ബൈക്ക് രാത്രി എട്ടരയ്ക്ക് എടുക്കാൻ ചെന്നപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. പൊൻകുന്നം പൊലീസിൽ പരാതി നൽകി. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നിന്ന് ബൈക്ക് മോഷണം പോയിരുന്നു. സമീപകാലത്ത് പൊൻകുന്നം മേഖലയിൽ നിന്ന് അഞ്ച് ബൈക്ക് മോഷണം പോയിരുന്നു.