നേമം: വീട്ടിൽ അതിക്രമിച്ച് കടന്ന് മകളെ ആക്രമിക്കാൻ ശ്രമിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മാറനല്ലൂർ തൂങ്ങാംപാറ സതീഷ് ഭവനിൽ സതീഷിനാണ് വെട്ടേത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് ഇതേ പെൺകുട്ടിയെ വീട്ടിൽ കടന്നു കയറി ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന സതീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ സതീഷ് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് പെൺകുട്ടിയുടെ പിതാവ് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്റ്റുചെയ്തു.