അയർക്കുന്നം: പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോനിമോൾ ജെയ്‌മോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ശശീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ലൈഫ് പദ്ധതി വീടുകൾ, പകൽ വീട്, കൃഷിഭവൻ എന്നിവയുടെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യന്മാരായ ജോസഫ് ചാമക്കാല, ഗീത രാധാകൃഷ്ണൻ എന്നിവർ നിർവഹിച്ചു. ഹരിതകർമ സേന യൂണിഫോം വിതരണം സ്ഥിരം സമിതി അദ്ധ്യക്ഷ നിസ കുഞ്ഞുമോനും നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലജ റെജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.