വൈക്കം: അഷ്ടമി മഹോത്സവത്തിന് വൈക്കത്തപ്പന്റെ തിടമ്പേറ്റാൻ ഇക്കുറിയും പാമ്പാടി രാജനെത്തി. അഷ്ടമിയുടെ രണ്ടാം ദിവസം നടന്ന എഴുന്നള്ളിപ്പിൽ പാമ്പാടി രാജാനാണ് ഭഗവാന്റെ തിടമ്പേറ്റിയത്.പാമ്പാടി രാജൻ 2014 മുതൽ വൈക്കത്തഷ്ടമിയിൽ പങ്കെടുത്ത് വരുന്നു. വൈക്കം തെക്കേനട ആന സ്നേഹി സംഘത്തിന്റെ നേതൃത്വത്തിലാണ് ലക്ഷണ തികവുള്ള പാമ്പാടി രാജനെ ഉത്സവത്തിനെത്തിച്ചത്. കോടനാട് ആനക്കളരിയിൽ നിന്നും കോട്ടയം മൂടുങ്കല്ലുങ്കൽ എം.എ. തോമസ് ലേലം കൊണ്ടതാണ് രാജനെ. പത്തടി ഉയരമുള്ള രാജൻ പ്രമുഖ ഉത്സവങ്ങളിലെ നിറസാന്നിദ്ധ്യമാണ്.