വൈക്കം: അഷ്ടമി നാളിൽ ഉദയനാപുരത്തപ്പനെയും പരിവാരങ്ങളെയും വരവേൽക്കുന്നതിനായി കൊച്ചാലുംചുവട് ഭഗവതി സന്നിധിയിൽ നിർമ്മിക്കുന്ന ഏഴു നില പന്തലിന് കാൽനാട്ടി. പ്രസിഡന്റ് ശശിധരൻ പുന്നക്കൽ, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സുധാകരൻ കാലാക്കൽ, ജോയിൻ സെക്രട്ടറി ചന്ദ്രശേഖരൻ വാരിയത്ത്, ഖജാൻജി പവിത്രൻ കിടങ്ങിൽ, രക്ഷാധികാരി ഓമനക്കുട്ടൻ, ഹരി, വാസു, മനോജ്, അജി, രാജൻ, മധു, പ്രസാദ്, രാജൻ എന്നിവർ പങ്കെടുത്തു .