sndp

ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നാലുനാക്കൽ 4748 -ാം നമ്പർ ശാഖാംഗമായ പുത്തൻ കളത്തിൽ കുഞ്ഞമ്മ ആനന്ദനു നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും, സെക്രട്ടറി പി.എം.ചന്ദ്രനും ചേർന്ന് നിർവഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, സെക്രട്ടറി രാജമ്മ, വൈസ് പ്രസിഡന്റ് ലളിതമ്മ, വനിതാസംഘം കേന്ദ്രസമിതി അംഗം ലതാ കെ.സലി, നാലുന്നാക്കൽ ശാഖാ പ്രസിഡൻ്റ് എം.സി.മോഹനൻ , സെക്രട്ടറി എം.കെ ഷിബു, വൈസ് പ്രസിഡന്റ് പി.ജി ഗോപകുമാർ വനിതാസംഘം സെക്രട്ടറി ശോഭന മോഹനൻ, പ്രസിഡൻ്റ് ജയമ്മ ലാലപ്പൻ എന്നിവർ പ്രസംഗിച്ചു.