mariam

കോട്ടയം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ഒറ്റയാൾ പോരാട്ടത്തിന്റെ പാതയിലാണ് കോട്ടയം സ്വദേശിനി മറിയം റൗഫ് (22)​. ഇതിന്റെ പ്രചാരണത്തിന് change.org എന്ന വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽതന്നെ മുപ്പതിനായിരത്തിലേറെ ഫോളോവേഴ്സുണ്ട് ഈ സൈറ്റിന്. കുട്ടിക്കാലത്തെ

തന്റെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മറിയത്തിന്റെ ഈ പോരാട്ടം. വ്യക്തിഗത സുരക്ഷാപരിശീലനം സ്‌കൂളുകളിൽനിന്ന് തുടങ്ങണമെന്ന ആവശ്യം മറിയം മുന്നോട്ടുവയ്ക്കുന്നു.

14 വയസു വരെ അടുത്ത ബന്ധു ഉൾപ്പെടെ നിരവധി പേർ തന്നെ ചൂഷണം ചെയ്തുവെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഇത്തരം സംഭവങ്ങൾ തന്റെ ആരോഗ്യസ്ഥിതിയെയും വിദ്യാഭ്യാസജീവിതത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിച്ചു. കുറ്റക്കാർ രക്ഷപ്പെടുമ്പോൾ ഇരകൾ ദീർഘകാലത്തെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നു. അതിക്രമം തടയാൻ വിദ്യാർത്ഥികൾക്ക് മാത്രമല്ല, അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ജീവനക്കാർക്കും പരിശീലനം വേണമെന്നാണ് ഇവരുടെ നിർദേശം. വ്യക്തിസുരക്ഷാ പരിശീലനം സ്‌കൂളുകളിൽ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.