binoy-viswam

വൈക്കം: ചരിത്രത്തിന്റെ യാഥാർത്ഥ്യം പഠിക്കാത്തവരാണ് വിശ്വാസത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നതെന്ന് സി. പി.ഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.റ്റി.യു.സിയുടെ 75 -ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, അഡ്വ. വി.കെ. സന്തോഷ് കുമാർ, പി.സുഗതൻ, എം.ഡി. ബാബുരാജ്, എൻ.എം.മോഹനൻ, അഡ്വ. കെ. പ്രസന്നൻ, കെ.എൻ രവീന്ദ്രൻ, എം.സുരേഷ്, ഡി. രഞ്ജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.


ചിത്രവിവരണം
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ. ഐ. റ്റി. യു. സി. വാർഷിക സമ്മേളനം സി. പി. ഐ.ദേശിയ സമിതി അംഗം ബിനോയ് വിശ്വം എം. പി. ഉദ്ഘാടനം ചെയ്യുന്നു.