vaikom-sndp

വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവദിവസം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ നടത്തുന്ന അഹസിനുള്ള അരിഅളക്കൽ ഇന്നലെ വൈകിട്ട് നാലമ്പലത്തിനകത്ത് നടന്നു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് അരിഅളന്നു. യൂണിയൻ സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.പി.സന്തോഷ്, ബോർഡ് മെമ്പർ രാജേഷ് മോഹൻ, വി.വേലായുധൻ, എസ്.ജയൻ, കെ.വി. പ്രസന്നൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീപ്രസാദ് ആർ. നായർ, മുട്ടസ്മന നമ്പൂതിരി എന്നിവർ പങ്കെടുത്തു.