st-xaviers

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളജിലെ 1993 ബാച്ചിലെ സയൻസ് ഗ്രൂപ്പുകാരുടെ രജത ജൂബിലി സംഗമം പൂർവ വിദ്യാർത്ഥിനി കൂടിയായ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനന്ദ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. പൂർവകാല അദ്ധ്യാപകരേയും ചടങ്ങിൽ ആദരിച്ചു. സുവനീർ പ്രകാശനം കോളേജ് മാനേജർ റവ.ഫാ.ജോഷി വേഴപ്പറമ്പിലിന് നൽകി സി.കെ.ആശ നിർവഹിച്ചു. കോളജിൽ അടുത്ത വർഷം മുതൽ ഇന്റർ കോളേജിയേറ്റ് സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സമ്മാനമായി 15,000 രൂപയുടെ ചെക്ക് സംഘടനയുടെ പ്രസിഡന്റ് ജോസ് എ.വി. കോളജ് പ്രിൻസിപ്പൽ ഡോ.രാജുമോൻ ടി. മാവുങ്കലിന് കൈമാറി. രാജ് കുമാർ, ഡോ. ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. ജോബി അലക്‌സ് സ്വാഗതവും ഷൈജു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.