വൈക്കം: സത്യസായി ബാബയുടെ 93ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സത്യസായിസേവ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സംഗീതോത്സവം നാളെ സമാപിക്കും. സത്യസായി ബാബയുടെ ജന്മദിനമായ നാളെ രാവിലെ 5 ന് ഓങ്കാരം, സുപ്രഭാതം, നാമസങ്കീർത്തനം 5.15 ന് പാരായണം 5.45 ന് വേദജപം, 6.30ന് മംഗളവാദ്യം, 7.30 ന് വീണ കച്ചേരി, 8.30 ന് പ്രൊഫ. കുമാര കേരളവർമ്മയുടെ സംഗീതകച്ചേരി, 10 ന് ത്യാഗരാജാ പഞ്ചരത്നകീർത്തനം, 1 ന് ഡോ.ജി.ഭുവനേശ്വരി ദേവിയുടെ സംഗീതസദസ് 2 ന്, താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീതസദസ്, 4.30 ന് പ്രത്യേക ജന്മദിന പരിപാടിയായ ഝൂല. ഇന്ന് രാവിലെ 7.30 ന് പാരായണം, വൈകിട്ട് 3.30ന് പ്രിയ ആർ. പൈയുടെ സംഗീതസദസ്, 5ന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ കച്ചേരി, 6ന് പ്രൊഫ.മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്.