thakrnna-veedu

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബ്രഹ്മമംഗലം ഏനാദി ഇടമനയിൽ രാജേഷിന്റെ വീട് തകർന്നു. മേൽക്കൂരയും ഭിത്തിയും ഉൾപ്പടെ നിലംപൊത്തിയതോടെ ഭാര്യ റെനി മോളും അമ്മ ഭാർഗ്ഗവിയും മക്കളായ ദേവിക, ശ്രീദേവി, ദേവൻ എന്നിവരടങ്ങുന്ന രാജേഷിന്റെ കുടുംബം അന്തിയുറങ്ങാൻ ഇടം തേടുകയാണ്. കാറ്റിൽ വീട് തകർന്ന് വീഴുമ്പോൾ അടുക്കളയിലായിരുന്ന ഇവർ തലനാരിഴയ്ക്കാണ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്. ഡ്രൈവറായ രാജേഷ് വാഹനവുമായി ഓട്ടം പോയിരിക്കുകയായിരുന്നു. രാജേഷിന് വണ്ടിയോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് നിർദ്ധന കുടുംബം കഴിഞ്ഞുകൂടുന്നത്.