കോട്ടയം:കെവിൻവധക്കേസിൽ പ്രതികൾക്ക് കുറ്റപത്രം നൽകുന്നത് സംബന്ധിച്ച് 28ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വാദംകേൾക്കും. കേസിലെ നാലും ഒൻപതും പ്രതികളായ റിയാസ്, ടിറ്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയും അന്ന് പരിഗണിക്കും.
സെപ്തംബർ ഒമ്പതിന് ഇതേ കോടതിയും നവംബർ ഒമ്പതിന് ഹൈക്കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ഇവർ വിചാരണ കോടതി ജഡ്ജി കെ.ജി. സനൽകുമാറിന് ജാമ്യാപേക്ഷ നൽകിയത്. കേസ് ദുരഭിമാനക്കൊലയെന്ന ഗണത്തിൽപ്പെടുത്തിയതിനാൽ ആറുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കേണ്ടതുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി എസ് അജയൻ ഹാജരായി.