mg-uni

പ്രാക്ടിക്കൽ മാറ്റി

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എജ്യൂക്കേഷനിൽ 22, 23 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം ഡിസംബർ 3, 4 തീയതികളിൽ നടക്കും.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് യു.ജി. പരീക്ഷകൾ 27 ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയാണ് പരീക്ഷ. വെള്ളിയാഴ്ച രണ്ടു മുതൽ അഞ്ചുവരെ. ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) പരീക്ഷകൾ (പുതിയ സ്‌കീം റഗുലർ 2017 അഡ്മിഷൻ) 27ന് ആരംഭിക്കും. രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ.

അപേക്ഷ തീയതി

സീപാസിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി സി.ഇ. ആന്റ് എൻ.ടി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടെക്‌നോളജി സപ്ലിമെന്ററി/ 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 23 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം/ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷന് റഗുലർ വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ 26 മുതൽ 28 വരെ അപേക്ഷിക്കാം.

500 രൂപ പിഴയോടെ 29 മുതൽ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നു മുതൽ രണ്ടു വരെയും അപേക്ഷിക്കാം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2013 അഡ്മിഷൻ) 5000 രൂപയും, രണ്ടാം തവണയെഴുതുന്നവർ (2012 അഡ്മിഷൻ) 7000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. ഓൺലൈനായി ഫീസടയ്ക്കണം. വിശദവിവരം വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ്‌സി. സൈക്കോളജി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ 23, 26 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

അന്തിമ സ്ഥാനപട്ടിക

നാലാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. മാന്നാനം കെ.ഇ. കോളേജിലെ ജെസ്‌ലിൻ ജോൺ, ജിലു മാത്യു എന്നിവർ ഒന്നാം സ്ഥാനവും പി.ആർ. രശ്മി, ജെസ്മിൻ കുര്യൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.