poothalam

വൈക്കം വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവ ദിനം നഗരത്തിന് നിറച്ചാർത്തായി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വനിതാസംഘത്തിന്റെ താലപ്പൊലി. വൈകിട്ട് സത്യാഗ്രഹ മെമ്മോറിയൽ ആശ്രമം ഹൈസ്‌കൂൾ മൈതാനത്തു നിന്നാണ് താലപ്പൊലി ക്ഷേത്രത്തിലേക്ക് നീങ്ങിയത്. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിൽ നിത്തെിയ നൂറുക്കണക്കിന് വനിതകൾ കേരളീയ വേഷവിധാനത്തിൽ താലങ്ങളുമായി അണിനിരന്നു. പട്ടുകുടകൾ, വിവിധസെറ്റ് വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവ താലപ്പൊലിക്ക് വർണ്ണപ്പകിട്ടേകി. നഗരം ചുറ്റി നീങ്ങിയ താലപ്പൊലി പടിഞ്ഞാറെ ഗോപുരനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വച്ചശേഷം താലങ്ങൾ തിരുനടയിൽ സമർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം. പി. സെൻ, വൈസ് പ്രസിഡന്റ് കെ. ടി. അനിൽ കുമാർ, പി. പി. സന്തോഷ്, പി.വി.വിവേക്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ, രമ സജീവൻ, സിനി പുരുഷോത്തമൻ, മണിമോഹൻ, സുശീല സാനു, കനകമ്മ പുരുഷൻ, അശ്വതി കിഷോർ, സുനിത അജിത്ത് എന്നിവർ നേതൃത്വം നൽകി.