vaikom-jadha

തലയോലപ്പറമ്പ്: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ പര്യടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.കെ.ഗണേശനാണ് ക്യാപ്റ്റൻ. നാലാം ദിവസത്തെ പര്യാടനം ഇന്നലെ രാവിലെ വടയാർ കോരിക്കലിൽ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തലയോലപ്പറമ്പ് ടൗണിൽ സമാപിച്ചു. കെ.കെ.രമേശൻ, വി.റ്റി. പ്രതാപൻ, പി.വി.ഹരിക്കുട്ടൻ, ഡോ.സി. എം കുസുമൻ, അഡ്വ.എൻ. ചന്ദ്രാബാബു,കെ. ബി.രമ, കെ. എസ്.വേണഗോപാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ടി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ. എം കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജാഥ ഇന്ന് രാവിലെ പുത്തൻപാലത്ത് നിന്നാരംഭിച്ച് വൈകിട്ട് കല്ലറയിൽ സമാപിക്കും.