കോട്ടയം: കോട്ടയം സഹകരണ അർബൻ ബാങ്ക് ചിങ്ങവനം ബ്രാഞ്ചിന്റെ എ.ടി.എം കൗണ്ടർ ഉദ്ഘാടനം ക്‌നാനായ സുറിയാനി സഭ കല്ലിശേരി മേഖലാ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്‌തു.
എത്ര തവണ എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ചാലും ചാർജുകൾ ഈടാക്കില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ബാങ്ക് ചെയർമാൻ കെ. അനിൽകുമാർ പറഞ്ഞു. ബി.ശശികുമാർ, ജോസ് പള്ളിക്കുന്നേൽ, ലീലാമ്മ മാത്യു, മനോജ് ജോസഫ്, ടിനോ കെ തോമസ്, സജി നൈനാൻ, പി.കെ. മോഹനൻ, ടി.എം. രാജൻ, ഫാ. ജേക്കബ് നടയിൽ, ജി. ശശികുമാർ, എം. ഗോപകുമാർ, രാജു ജോൺ, എൻ.എം. മൈക്കിൾ സി.എൻ. സത്യനേശൻ ,എസ്. ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.