snehaveedu

വൈക്കം : വൈക്കം ടൗൺ റോട്ടറി ക്ലബ് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 8.30ന് സി.കെ.ആശ എം.എൽ.എ നിർവഹിക്കും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ചെമ്മനാകരി ചുണ്ടങ്ങിത്തറയിൽ പരേതനായ റെജിയുടെ ഭാര്യ സജിനിയ്ക്കാണ് സ്നേഹവീട് നൽകുന്നത്. ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഇ.കെ.ലൂക്ക് അദ്ധ്യക്ഷത വഹിക്കും. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ, എൻ.ഷൈൻകുമാർ, ബാബുമോൻ, ലീന.ഡി.നായർ, സ്മിതമോൾ, എം.സന്ദീപ് എന്നിവർ പ്രസംഗിക്കും. ടൗൺ റോട്ടറി ക്ലബ് പ്രസി‌ഡന്റ് പി.ജി.പ്രസാദ് സ്വാഗതവും സെക്രട്ടറി എൻ.കെ.സെബാസ്റ്റ്യൻ നന്ദിയും പറയും.