പരീക്ഷ തീയതി
നാലാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് (2010 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 14 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും സ്വീകരിക്കും. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
സീപാസിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഡിസംബർ നാലു മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 28 വരെയും സ്വീകരിക്കും. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 50 രൂപ വീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
ബി.കോം ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ് സി.ബി.സി.എസ്.എസ്. 2012 അഡ്മിഷൻ മുതൽ) മേയ് 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്നു മുതൽ അഞ്ചു വരെ ഇടപ്പള്ളി സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. സൈക്കോളജി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ 23, 26 തീയതികളിൽ നടക്കും.
പരീക്ഷഫലം
എട്ടാം സെമസ്റ്റർ ബി.കോം എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി. ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. റഗുലർ (2016 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ്, അഫിലിയേറ്റഡ് കോളേജുകൾ), സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റുകൾ 2009 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റഗുലർ/സപ്ലിമെന്ററി), 2017 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റഗുലർ), 2018 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറ് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം.