photo

കോട്ടയം: കുറിച്ചി അദ്വൈതവിദ്യാശ്രമം ഹയർസെക്കൻഡറി സ്‌കൂളിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള 'ഗുരുപ്രസാദം' പ്രഭാത ഭക്ഷണ വിതരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ശിവഗിരി മഠം ഖജാൻജി സ്വാമി ശാരദാനന്ദ, കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമിനി നിത്യചിൻമയി, ജില്ലാ പഞ്ചായത്തംഗം ഡോ.ശോഭാ സലിമോൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗം മനോജ് ജോർജ്, വാർഡ് അംഗം അരുൺ ബാബു എന്നിവർ പങ്കെടുത്തു. യോഗത്തിന് ഹെഡ്മിസ്ട്രസ് എ.പി ശശികല സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഷാജി മുകുന്ദദാസ് നന്ദിയും പറഞ്ഞു.