കോട്ടയം: ഫ്ലക്സ് നിരോധിച്ചെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് സൈൻ പ്രിന്റിംഗ് തൊഴിലാളികൾ പണി നഷ്ടപ്പെട്ട് കടക്കെണിയിലായെന്ന് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് കെ.എ പീറ്റർ പറ‌ഞ്ഞു.

ഹൈക്കോടതി വിധിയെത്തുടർന്ന് പൊതു സ്ഥലത്തെ ബോർഡുകൾ നീക്കം ചെയ്യണം. എന്നാൽ പല പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിമാരും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡുകളും നീക്കം ചെയ്യുന്നുണ്ട്. ഹൈക്കോടതി ഫ്ലക്സ് നിരോധിച്ചുവെന്നും കടകളുടെ ബോർഡുകൾ വെച്ചാൽ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തുടർന്ന് പല ഫ്ലക്സ് പ്രിന്റിംഗ് സ്ഥാപനങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലായി. ഇതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ഫ്ലക്സ് വയ്ക്കാനും പരിപാടിക്ക് ശേഷം ഇവ നീക്കം ചെയ്തു റീ സെക്ക്ളിംഗിന് തയ്യാറാണെന്നും അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.