വൈക്കം: സത്യസായി ബാബയുടെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് വൈക്കം സത്യസായി സേവാസമിതി സംഘടിപ്പിച്ച സംഗീതോത്സവം സമാപിച്ചു. തെക്കേനടയിലുള്ള സായി മന്ദിരത്തിൽ സമാപന ദിവസം നടന്ന പഞ്ചരത്ന കീർത്തനലാപനത്തിൽ ചെങ്കോട്ടുകോണം ഹരിഹര സുബ്രഹ്മണ്യം, എൻ.പി. രാമസ്വാമി, പ്രൊഫ: പി.ആർ കുമാര കേരളവർമ്മ ,പ്രൊഫ: മാവേലിക്കര സുബ്രഹ്മണ്യം, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി,വൈക്കം വാസുദേവൻ നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു. പ്രത്യേക ജന്മദിന പരിപാടി ഝൂലയും നടന്നു.