വൈക്കം: ഉദയനാപുരം ക്ഷേത്രത്തിൽ കാർത്തികനാളിൽ ഗജപൂജ നടത്തി. വടക്കേനട ആന സ്നേഹിസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഗജപൂജയ്ക്ക് തന്ത്രി മേക്കാട്ട് നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.കിഴക്കേ ആനപ്പന്തലിൽ ചിറക്കൽ കാളിദാസൻ എന്ന ഗജവീരനായിരുന്നു ഗജപൂജയിൽ പങ്കെടുത്തത്. ചടങ്ങിൽ ദേവസ്വം സബ് ഗ്രൂപ് ഓഫിസർ ശിവശങ്കരമാരാർ, ആന സ്നേഹിസംഘം ഭാരവാഹികളായ രാഹുൽ, അജിത്, ജയകൃഷ്ണൻ, യദു ഹരിഷ്, ബിനോയ്, രതിഷ് ഭായ്, മഹേഷ്, ഷാജി, ബാലാജി, ദിലിപ് , കാർത്തിക് എന്നിവർ പങ്കെടുത്തു.