mg-uni
mg uni

പരീക്ഷ സമയക്രമം
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ രാവിലെ 9.30 മുതൽ 12.30 വരെയും മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2017 അഡ്മിഷൻ) പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും (വെള്ളിയാഴ്ചകളിൽ രണ്ടു മുതൽ അഞ്ചു വരെയും) നടക്കും.


പരീക്ഷ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ എൽ എൽ.എം (ഏകവത്സരം) പരീക്ഷ ഡിസംബർ ഏഴിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 28വരെയും 500 രൂപ പിഴയോടെ 29 വരെയും സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എം.ബി.എ. (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 14 ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പർഫൈനോടെ 30 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.


അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം റഗുലർ 2018 അഡ്മിഷൻ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്/ഇംപ്രൂവ്‌മെന്റ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 28 മുതൽ 30 വരെയും 500 രൂപ പിഴയോടെ ഡിസംബർ ഒന്നു മുതൽ മൂന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ നാലു മുതൽ അഞ്ചു വരെയും അപേക്ഷിക്കാം. അപേക്ഷകർ മാർക്ക് ലിസ്റ്റ് ഫീസായി 50 രൂപയും ആപ്ലിക്കേഷൻ ഫീസായി 25 രൂപയും അടയ്ക്കണം. റഗുലർ വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.


പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്.) ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഒക്‌ടോബർ 2018 പരിക്ഷയുടെ മൈക്രോ കൺട്രോളർ ലാബ് ഡിസംബർ 17, 18 തീയതികളിലും കമ്മ്യൂണിക്കേഷൻ ലാബ് ഡിസംബർ 13, 14 തീയതികളിലും അതത് കോളേജുകളിൽ നടക്കും. അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്.) ബി.എസ്‌സി. കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഒക്‌ടോബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 14ന് ആലുവ യു.സി. കോളേജിൽ നടക്കും.


പരീക്ഷാഫലം
എം.എസ്‌സി. ഫിസിക്‌സ് (ഫൈനൽ) മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ അഞ്ചു വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ അഞ്ചുവരെ അപേക്ഷിക്കാം.