ഈരാറ്റുപേട്ട: വീടുകളിലെ പ്രധാന കീടമായ പാറ്റകളെ അകറ്രാൻ ഹെർബൽ പേപ്പർ, ഹെർബൽ ബോൾ എന്നിവ ഫലപ്രദമാണെന്ന കണ്ടെത്തലുമായി പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബാലശാസ്ത്രജ്ഞർ ദേശീയ ബാലസാഹിത്യ കോൺഗ്രസിലേയ്ക്ക്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ നവനീത് കൃഷ്ണ, ആശീർവാദ് അജീഷ് എന്നിവരാണ് ഡിസംബർ 27 മുതൽ ഭുവനേശ്വറിൽ നടത്തുന്ന ദേശീയ ബാലസാഹിത്യ കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടിയത്.