photo

കോട്ടയം: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കോൺഫറൻസിൽ ശാഖകൾചതയദിന ആഘോഷം ഒഴിവാക്കി സമാഹരിച്ച 602000 രൂപ യൂണിയന് കീഴിലെ 19 ശാഖകളിലെയും പ്രളയബാധിതർക്ക് കൈമാറാൻ ശാഖ ഭാരവാഹികൾക്ക് യൂണിയൻപ്രസിഡന്റ് ഗിരീഷ് കോനാട്ടിന്റെയും സെക്രട്ടറി പി. എം ചന്ദ്രന്റെയും നേതൃത്വത്തിൽ വിതരണം ചെയ്‌തു. ബോർഡ് മെമ്പർ എൻ. നടേശൻ, എ. ജി ചന്ദ്രമോഹൻ , യൂണിയൻ കൗൺസിൽ സുരേഷ് പരമേശ്വരൻ, പ്രഭാഷ് ചാലുകൽ, ബിജു ഇത്തിത്താനം, രാധാകൃഷ്‌ണൻ, കെ. വി ശിവാന്ദൻ എന്നിവർ പങ്കെടുത്തു.