കോട്ടയം: വിധവകൾക്കും കുടുംബഭാരം പേറുന്ന സ്ത്രീകൾക്കുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നവോമി ഗ്രൂപ്പിലെ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് വിധവ സംഗമം 'നവോമി 2018' സംഘടിപ്പിച്ചു. കേരളാ സോഷ്യൽ സർവീസ് ഫോറത്തിന്റെയും റോമിലെ കോൺഫ്രൻസ എപ്പിസ്‌കോപ്പലെ ഇറ്റാലിയനയുടെയും സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോയി ഊന്നുകല്ലേൽ നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യൻ, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, കോർഡിനേറ്റർമാരായ ബെസ്സി ജോസ്, ആനി തോമസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തോടൊനുബന്ധിച്ച് നടന്ന സെമിനാറിന് കോട്ടയം ബി.സി.എം കേളേജ് റിട്ട. പ്രൊഫ. സെലീനാമ്മ ജോസഫ് നേതൃത്വം നൽകി. കൂടാതെ വിവിധ കലാപരിപാടികളും വിധവകൾക്കായുള്ള നവോമി ഗ്രൂപ്പുകളുടെ കർമ്മ പദ്ധതി ആവിഷ്‌ക്കരണവും നടന്നു.