mg-university

പരീക്ഷ തീയതി

ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഡിസംബർ 1 വരെയും സ്വീകരിക്കും.

അഞ്ചാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നു വരെയും സ്വീകരിക്കും.

അപേക്ഷ തീയതി


രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 6 വരെയും 500 രൂപ പിഴയോടെ 7 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷഫോമിന്റെ വിലയായി 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. 2009 അഡ്മിഷൻ വിദ്യാർഥികൾ 10000 രൂപയും 2010 അഡ്മിഷൻ വിദ്യാർഥികൾ 7000 രൂപയും 2011 അഡ്മിഷൻ വിദ്യാർഥികൾ 5000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

ഈ വർഷത്തെ സി.ബി.സി.എസ്.എസ് (മേഴ്‌സി ചാൻസ് മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകൾ) പരീക്ഷകൾക്ക് സ്‌പെഷ്യൽ ഫീസടച്ചവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. പരീക്ഷ തീയതി പിന്നീട്.


ഒന്നാം സെമസ്റ്റർ എം.ബി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ് സി.എസ്.എസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 26 മുതൽ ഡിസംബർ 5 വരെയും 500 രൂപ പിഴയോടെ 6 മുതൽ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 മുതൽ 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 2300 രൂപയും (ഓരോ തിയറി പേപ്പറിനും 250 രൂപ വീതം എട്ട് എണ്ണം, വൈവ 200 രൂപ, മാർക്ക് ലിസ്റ്റ് ഫീസ് 100 രൂപ) സപ്ലിമെന്ററി വിദ്യാർഥികൾ ഓരോ തിയറി പേപ്പറിനും 250 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 100 രൂപയും അടയ്ക്കണം. വിദ്യാർത്ഥികൾ ഓൺലൈനായി ഫീസടച്ചശേഷം അപേക്ഷ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നേരിട്ട് സമർപ്പിക്കണം. ക്വാളിഫയിംഗ് സർട്ടിഫിക്കറ്റ് ഡിസംബർ 3 നകം സമർപ്പിക്കണം.


പരീക്ഷഫലം
2018 ഓഗസ്റ്റിൽ സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ (മലയാളം, ഇംഗ്ലീഷ്) ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ചെണ്ട സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 8 വരെ അപേക്ഷിക്കാം.