കോട്ടയം: ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് 'എഴുത്തിന്റെ അഞ്ചു പതിറ്റാണ്ട്" അനുസ്മരണവും ആദ്യ നോവൽ ചുവന്ന മനുഷ്യൻ പ്രകാശനവും നടത്തി. കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ എൻ.എ നസീറിന് കോപ്പി നൽകി മറിയാമ്മ പുഷ്പനാഥ് പ്രകാശനം നിർവഹിച്ചു. പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണവും നടത്തി.. നോവലിസ്റ്റ് ബാറ്റൺ ബോസ് അനുസ്മരണ പ്രഭാഷണവും നടത്തി. ജനപ്രിയ നോവലും കോട്ടയം പുഷ്പനാഥും എന്ന വിഷയത്തെക്കുറിച്ച് സ്കൂൾ ഒഫ് ലെറ്റേഴ്സ് അസി.പ്രൊഫസർ ഡോ.അജു .കെ നാരായണൻ സംസാരിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദേശാഭിമാനി ന്യൂസ് എഡിർ എം.ഒ.വർഗീസ്, എൻ.എ.നസീർ, അലൻ ഐസക്ക്, സോബിൻ സോളമൻ എന്നിവർ പ്രസംഗിച്ചു. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.