പാലാ : 410 ഗ്രാം കഞ്ചാവുമായി വെള്ളാപ്പാട് മുള്ളനാൽ വീട്ടിൽ നിതീഷ് (26), പൂവേലിത്താഴെ വീട്ടിൽ ബിനു (21) എന്നിവരെ എക്സൈസ് പിടികൂടി. മുംബയിൽ ആയുർവേദ നഴ്‌സായി ജോലി ചെയ്തിരുന്ന നിതീഷ് അവിടെ നിന്നു ട്രെയിൻമാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് വാങ്ങാനെന്ന പേരിൽ സമീപിച്ചാണ് എക്സൈസ് പ്രതികളെ കുടുക്കിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിറിൽ കെ മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.