ചങ്ങനാശേരി : പൊലീസ് വകുപ്പിന്റെ ജനമൈത്രി സ്ത്രീസുരക്ഷാ പദ്ധതിയുടെ വനിതാസ്വയം പ്രതിരോധ പരിശീലന പദ്ധതി കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അസംപ്ഷൻ കോളജിൽ നടന്ന പരിശീലന ക്യാമ്പ് ചങ്ങനാശേരി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ചെറുകുസുമം അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ഒ അസി.സബ് ഇൻസ്‌പെക്ടർ മുരുകൻ പി. ബോധവത്കരണ ക്ലാസ് നടത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ലുബിനാ, ഷാഹിദാബീഗം കുടുബശ്രീ യൂണിറ്റ് പ്രവർത്തകരായ സന്ധ്യ, ജയശ്രീ എന്നിവർ വിദ്യാർതിഥികൾക്ക് പരിശീലനം നൽകി. സിസ്റ്റർ ശാലിനി, ജെർലിൻ ജോസ് എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽപങ്കെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ജില്ലാ നോഡൽ ഓഫീസറും കോട്ടയം ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പിയുമായ വിനോദ്പിള്ള, കോട്ടയം വനിതാസെൽ ഇൻസ്‌പെക്ടർ എൻ.ഫിലോമിന എന്നിവരാണ് ജില്ലയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ചിത്രം : ജനമൈത്രി സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന വനിതാസ്വയം പ്രതിരോധ പരിശീലന പദ്ധതി ചങ്ങനാശേരി പൊലീസ് സർക്കിൾ ഇന്‍സ്‌പെക്ടർ കെ.പി വിനോദ് ഉദ്ഘാടനം ചെയ്യുന്നു.