palam-strike

അയർക്കുന്നം: പാലം പണി മുടങ്ങിയതിനെത്തുടർന്ന് നാട്ടുകാർ പാലം വലിച്ച് പ്രതിഷേധിച്ചു. ആറുമാനൂർ പാറേക്കടവ് പാലമാണ് നാട്ടുകാർ പ്രതീകാത്മകമായി വലിച്ച് പ്രതിഷേധിച്ചത്. 3 വർഷമായി പാലം പണി മുടങ്ങിയിട്ട്. നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. അയർക്കുന്നം പഞ്ചായത്തിനെയും ഏറ്റുമാനൂർ നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആറുമാനൂർ പാറേക്കടവിലാണ് നിർമ്മിക്കുന്നത്.മെഡിക്കൽ കോളേജ് ആശുപത്രി, ഏറ്റുമാനൂർ, എം.ജി സർവകലാശാല എന്നിവിടങ്ങളിലേയ്‌ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വഴിയാണ് ഇത്. പാലം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അയർക്കുന്നം വികസനസമതി,പേരൂർ നവദീപ്തി പുരുഷസ്വയം സഹായസംഘം, ദീപ്തി ആർട്ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധ പരിപാടികൾ ഫാ.മാണി കല്ലാപ്പുറം കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്‌തു. വികസനസമതി പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷ ലിസമ്മ ബേബി,ബ്ലോക്ക് പഞ്ചായത്തംഗം ജോയി കൊറ്റത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത രാധാകൃഷ്ണൻ, ജോസ് കൊറ്റം, ബിനോയി മാത്യു,നിസാ കുഞ്ഞുമോൻ,ലാൽസി പെരുന്തോട്ടം,അഡ്വ. മുരളീ കൃഷ്‌ണൻ,ജോണി എടേട്ട് ,എബ്രാഹം ഫിലിപ്പ്, ടോംസൺ ചക്കുപാറ,ഷിബു കുന്നിപറമ്പിൽ,അനൂപ് കെ.എം, ജിജി നാഗമറ്റം, ഷിനു ചെറിയാന്തറ, പ്രദീഷ് വട്ടത്തിൽ,സുധീഷ് ,ബിറ്റു കുളത്തുകാല, റെനി വള്ളികുന്നേൽ എന്നിവർ പ്രസംഗിച്ചു.