കുമരകം: കഞ്ചാവു ഉപയോഗിക്കുന്നതിനിടയിൽ രണ്ടു യുവാക്കളെ കുമരകം പൊലീസ് പിടികൂടി .അപ്‌സര ഭാഗത്ത് അത്തിക്കളം സിബിയുടെ മകൻ ദിവിൻ ( 19 ), നാഷണാന്തറ ജയന്റെ മകൻ നന്ദു (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുമരകം ശാഖയുടെ സമീപത്തെ വിജനമായ ഭാഗത്ത് ഇവരെ സംശയാസ്പദമായി കണ്ടു. തുടർന്ന്
കുമരകം എസ്.ഐ.ജി..രജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം
നടത്തിയ പരിശോധനയിലാണ് കഞ്ചാവു ഉപയോഗിച്ചുകൊണ്ടിരുന്ന ഇവർ പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.