ചങ്ങനാശേരി : പൊലീസ് ട്രെയിനിംഗ് ക്യാമ്പിലെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുറിച്ചി പാറത്താഴെ കൊച്ചുമോൻ (50 ) ആണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ കൊച്ചുമോന്റെ ഇരുകാലുകളും ഒരു കയ്യും ഒടിഞ്ഞു. ഇടിച്ചിട്ട വാഹനത്തിൽ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൊലീസ് ഡ്രൈവർ വിപിൻകുമാറിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു.