ചങ്ങനാശേരി : ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കും ശബരിമല വിഷയത്തിലുള്ള ആർ. എസ്. എസ്- ബി. ജെ. പി നടപടികളിലും പ്രതിഷേധിച്ച് സി. പി. എം ചങ്ങനാശേരി എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനമുന്നേറ്റ ജാഥയ്ക്ക് കുറച്ചിയിൽ ഉജ്വല തുടക്കം.
സി. പി.എം സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എം. എൽ. എ ജാഥ ഉദ്ഘാടനം ചെയ്തു. കുറിച്ചി ലോക്കൽ സെക്രട്ടറി കെ.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രൊഫ. എം.ടി ജോസഫ് , വൈസ് ക്യാപ്ടൻ ഏരിയ സെക്രട്ടറി കെ.സി. ജോസഫ്, ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ,ജാഥ മാനേജർ വി. കെ സുനിൽ കുമാർ , ടി. എസ് നിസ്തർ, പി. എ നിസാർ, ഏരിയാ കമ്മറ്റിയംഗം കെ. ഡി സുഗതൻ എന്നിവർ പ്രസംഗിച്ചു. കുറിച്ചി ,ഇത്തിത്താനം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, ടൗൺ വെസ്റ്റ്, ടൗൺ ഈസ്റ്റ്, ടൗൺ നോർത്ത് എന്നീ ലോക്കലിലെ പര്യടനത്തിനു ശേഷം ജാഥ 30 ന് സമാപിക്കും.