കോട്ടയം: : തൂത്തുട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ കല്ലിട്ട പെരുന്നാളിന് കൊടിയേറി.
28, 29 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ആർച്ച് ഡയോസിസ് നോർത്ത് അമേരിക്കയുടെ മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്‌സീനോസും നേതൃത്വം നല്‍കും.
28ന് രാവിലെ 7ന് കുർബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാർ
ഥന.7.30ന് പെരുന്നാൾസന്ദേശം. 8 ന് റാസ, 8.30ന് ആശീർവാദം. പെരുന്നാൾ ദിവസമായ 29ന് രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, 7.30ന് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ മുന്നിന്മേൽ കുർബാന, 8.30ന് പ്രസംഗം, 9.15ന് നേർച്ച. 10ന് കൊടിയിറക്ക്.