janapaksham-

കോട്ടയം : സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും ജനപക്ഷവും അയ്യപ്പ സംരക്ഷണ മുന്നണിയായി ഒന്നിച്ചപ്പോൾ പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം ജനപക്ഷത്തിന്. പൂഞ്ഞാർ വളതൂക്ക് ഒമ്പതാം വാർഡിൽ ലീലാമ്മ ചാക്കോയാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

13 അംഗ പഞ്ചായത്തിൽ 12പേർ വൈസ് പ്രസിഡൻറ് വോട്ടെടുപ്പിൽ പങ്കെടുത്തു. ബി.ജെ.പി- 2 കോൺഗ്രസ്- 3 . രണ്ടംഗ ജനപക്ഷം കൂടി ചേർന്നപ്പോൾ 7 വോട്ടുകൾ ലഭിച്ചു. സി.പി.എമ്മിനു വേണ്ടി മത്സരിച്ച ഗീത നോബിളിന് 5 വോട്ടുകളാണ് ലഭിച്ചത്.

ജനപക്ഷവും സി.പി.എമ്മും ഒന്നിച്ചായിരുന്നു ഇതുവരെ പൂഞ്ഞാർ പഞ്ചായത്ത് ഭരിച്ചിരുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയെ പോലെ പി.സി ജോർജിന് തീവ്ര നിലപാടായിരുന്നു. കോൺഗ്രസും ഇതേ വികാരത്തോടെ ചേർന്നപ്പോൾ അയ്യപ്പ സംരക്ഷണ മുന്നണിയായി എല്ലാവരും ഒത്തു ചേർന്നു.

സി.പി.എം ജനപക്ഷവുമായി ചേർന്നായിരുന്നു പഞ്ചായത്ത് ഭരണം. പൂഞ്ഞാറിൽ ജോർജ് ഇടതു മുന്നണി സ്ഥാനാർത്ഥിയാകും എന്നാണ് കരുതിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ഈ സാദ്ധ്യത അട്ടിമറിച്ചത്. എൽഡി.എഫ് യുഡിഎഫ് എൻ.ഡി.എ സ്ഥാനാർത്ഥികൾ ഒന്നിച്ച ചതുഷ്ക്കോണ മത്സരത്തിൽ സ്വതന്ത്രനായ പി.സി ജോർജ് മുപ്പതിനായിരത്തോളം ജയിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. ജോർജ്ജിനെ സി.പി.എമ്മിലെ ഒരു വിഭാഗം സഹായിച്ചിരുന്നു ഇതിനെ നേതൃത്വം നൽകിയ സി.പി.എം നേതാക്കളെ അച്ചടക്കനടപടിക്ക് വിധേയമാക്കിയിരുന്നു. .

ശബരിമല വിഷയത്തിൽ സജീവമായതോടെ എൻ.ഡി.എ യുമായി ചങ്ങാത്തതിലാണ് പി.സി ജോർജ്. എന്ന പ്രചാരണം ശക്തമാണ്. കോട്ടയത്തോ പത്തനംതിട്ടയിലോ സീറ്റ് നൽകിയാൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനാണ് ജോർജിന്റെ ലക്ഷ്യം.ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിൽ ജനപക്ഷം -- ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും ബി.ജെ.പിയും ജനപക്ഷവും ചേർന്ന് അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.