വൈക്കം: എസ്.എൻ.ഡി.പി യോഗം നടുവിലെ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പും ബോധവത്ക്കരണ സെമിനാറും മരുന്നു വിതരണവും നടത്തി.യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സോമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ:ലത മനോജ്, കെ.ചെല്ലപ്പൻ, റ്റി.സലിംകുമാർ, അമൃതനാഥ്, അജയ് ചന്ദ്രൻ, പുരുഷൻ, രസൻ എന്നിവർ പ്രസംഗിച്ചു.