niyamabodana-seminar

വൈക്കം: താലൂക്ക് ലീഗൽ സർവീസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ സെന്റ് ലി​റ്റിൽ തെരേസാസ് ഹയർസെക്കൻഡറി സ്കൂളിൽ നിയമദിനം ആചരിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പൗരധർമ്മങ്ങൾ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ നിയമബോധന സെമിനാർ വൈക്കം മുൻസിഫ് വി. എസ്. വീണ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. എം. പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ആൻസി ജേക്കബ്, പ്രിൻസിപ്പാൾ ലിസിയമ്മ, ജിസി എന്നിവർ പ്രസംഗിച്ചു.