കോട്ടയം: കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര ജനുവരി 17 ന് കാസർകോഡ് നിന്ന് ആരംഭിച്ച് ഫെബ്രുവരി രണ്ടാമത്തെ ആഴ്‌ചയോടെ തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതേതര ഭാരതം,പുതിയ കേരളം എന്ന മുദ്രാവാവ്യം ഉയർത്തിയാണ് യാത്ര
ജാഥ കേരളത്തിലെ പരമാവധി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന ജനകേന്ദ്രങ്ങളിലൂടെ കടന്നുപോകും.കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയിലേയ്‌ക്ക് ആകർഷിച്ച് രാഷ്‌ട്രീയ അടിത്തറ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ 2030 ന്റെ തുടക്കം കുറിക്കുന്ന ആദ്യത്തെ സംസ്ഥാന കാമ്പെയ്‌നായിരിക്കും ഇത്.
ജാഥയുടെ സമാപനം തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ നടത്തും.