പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (2016 അഡ്മിഷൻ) ഒക്‌ടോബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 4 ന് കാലടി ശ്രീ ശങ്കരാ കോളേജിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം നവംബർ 2018 പരീക്ഷയുടെ വൈവാവോസി ഡിസംബർ മൂന്നിന് കാലടി ശ്രീ ശങ്കരാ കോളേജിൽ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (മോഡൽ 1, 2, 3) 2017 അഡ്മിഷൻ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 11 വരെ അപേക്ഷിക്കാം.
കലണ്ടർ
ലാ കോളേജുകളിൽ നടത്തുന്ന 2018-19 വർഷത്തെ എൽ എൽ.ബി (ത്രിവത്സരം), എൽ എൽ.ബി (പഞ്ചവത്സരം) കോഴ്‌സുകളുടെ അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ചു.