ചങ്ങനാശേരി : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ.എസ്.പി.യു) ടൗൺ കുടുംബമേളയും സാംസ്‌കാരിക വനിതാവേദി സെമിനാറും സീനിയർ സിറ്റിസൺ ഭവനിൽ നടന്നു. സാഹിത്യ സഹകരണസംഘം മുൻ സെക്രട്ടറി ഗോപി കൊടുങ്ങല്ലൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റപ്പള്ളി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് യൂണിറ്റിലെ അംഗം കെ.കുഞ്ഞുകുട്ടൻ തൊടുപറമ്പലിന് 5000 രൂപ സാന്ത്വന സഹായം നൽകി. ഐഷാ ബീവി, ടി. ഇന്ദിരാദേവി, പി.എൻ. വിജയകുമാർ, സലിം മുല്ലശ്ശേരി, പി.എം. അൻസാരി, പ്രൊഫ. പെരുന്ന വിജയൻ എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

ചിത്രം : കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ.എസ്.പി.യു) ചങ്ങനാശേരി ടൗൺ കുടുംബമേളയും സാംസ്‌കാരിക വനിതാവേദി സെമിനാറും സാഹിത്യ സഹകരണസംഘം മുൻ സെക്രട്ടറി ഗോപി കൊടങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.