ചങ്ങനാശേരി : നിലയ്ക്കലിൽ നിന്നും കസ്റ്റഡിയിലെടുത്ത ബി.ജെ.പി സംസ്ഥാന സമിതിയംഗം എം.ബി രാജഗോപാലിനെ ചങ്ങനാശ്ശേരിയിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശബരിമലയിൽ നാമജപത്തിൽ പങ്കെടുക്കാൻ പോയ രാജഗോപാലിനെ കസ്റ്റഡിയിൽ എടുത്ത് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ഇന്നലെ രാത്രി 7.30 നാണ് കൊണ്ടുവന്നത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.