കോട്ടയം: ഗാർഹിക പീഡന നിരോധന ദിനം - സ്ത്രീധന നിരോധന ദിനം എന്നിവയോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ഏകദിന ശില്പശാല നടത്തി.അയ്മനം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി മോൾ മനോജ്, ജില്ലാ സാമൂഹ്യ നീതി - വനിതാശിശു വികസന ഓഫീസർ എം.എം. മോഹൻദാസ്, കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ ഉഷകുമാരി ഇ.എസ്, സി.ഡി. പി.ഒ മാർഗരറ്റ്, ഐ. സി.ഡി.എസ് സൂപ്പർവൈസർ നാൻസി ലിസ തോമസ് എന്നിവർ സംസാരിച്ചു. അഡ്വ ജി.ജയശങ്കർ വിഷയാവതരണം നടത്തി. വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ സംബന്ധിച്ച് സി.ഡി.പി.ഒ മല്ലിക കെ. എസ് വിശദീകരിച്ചു. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി.എൻ.ശ്രീദേവി സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ജയചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കുള്ള അപേക്ഷകളും സ്വീകരിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.