വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുടെ ഭാഗമായി ആന ചമയങ്ങളുടെ പ്രദർശനം നടന്നു. അഷ്ടമി ഒമ്പതാം ഉത്സവ നാളിൽ നടത്തിയ ആനച്ചമയ പ്രദർശനത്തിൽ വൈക്കത്തഷ്ടമി മഹോത്സവത്തിന് എഴുന്നള്ളിക്കുന്ന ഗജവീരൻമാർക്ക് ഉപയോഗിക്കുന്ന ആന ചമയങ്ങളും തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം ഉപയോഗിക്കുന്ന തലേക്കെട്ട്, മൂത്തുക്കുടകൾ, വർണ്ണ കുടകൾ, വെൺചാമരങ്ങൾ, ആലവട്ടം, പള്ളമണി, കണ്oമണി, പാദസ്വരം, കച്ചക്കയർ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. തെക്കേനട ആന സ്നേഹി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേ ആനക്കൊട്ടിലിലാണ് പ്രദർശനം ഒരുക്കിയത്.